what-to-dream

ഇവിടെ നിശബ്ദതയാണ് 
പലരുടെയും വേദനകൾ
ഈ നിശബ്ദതയിൽ ഒളിഞ്ഞിരിപ്പുണ്ട്

ഒരു മരണത്തിനു ഞാൻ സാക്ഷിയായി 
ഹേ! ആത്മാവേ നീ അറിഞ്ഞോ, ഞാൻ കണ്ടു
നിന്റെ ചേതനയറ്റ ശരീരം
നിന്റെ ഉറ്റവരുടെ കണ്ണുനീർ

വെറുക്കണമോ? വേണ്ട! സ്നേഹിക്കു 
മരണം എല്ലാവര്ക്കും സുനിശ്ചിതമാണ് 
ഞാൻ സ്നേഹിക്കുകയാണ്!

~ഉമ 

ഈ ആശുപത്രി കിടകയിൽ എത്രപേർ കിടന്നിടുണ്ടാവും. എന്തെല്ലാം കഷ്ടപാടുകൾ അനുഭവിച്ചിട്ടുണ്ടാവും! കുഞ്ഞുങ്ങൾ മുതൽ വൃദ്ധർ വരെ അവരുടെ ജീവിതത്തിലെ രോഗ ശയ്യ എന്നാ അവസ്ഥ കണ്ട ഒരു കിടക്കിയിൽ ഇന്ന് ഞാനും. വിചിത്രമോ? 

ആത്മാവേ നീ ആരെന്നോ, നിന്റെ പേരെന്തെന്നോ എനിക്ക് അറിയില്ല. എങ്കിലും നിനക്ക് ശാന്തി! ശാന്തി! ശാന്തി!

Advertisements