പാതി തുറന്നിട്ട വാതിലിലൂടെ

നേരിയ വെട്ടം കടന്നു വന്നു

ആരെയോ കാത്തിരുന്ന ഞാൻ

ആകാംഷയോടെ തിരിഞ്ഞു നോക്കി

“ഭ്രാന്തി ഇത് നിനക്കുള്ളത് “

എന്ന് ചൊല്ലി എച്ചിലിൻ പാത്രം

എറിഞ്ഞു തന്നു

വിശപ്പിതൊന്ന് ഭ്രാന്തിനറിയില്ലല്ലോ

വിശപ്പ്‌ കഴിഞ്ഞേ മറ്റെന്തുമുള്ളു

ഭ്രാന്തു പോലും!

~ ഉമ ~

Advertisements