Girl-Sitting-Alone-Remembering-Good-Times

ഇവിടെ ഞാൻ നിശബ്ദമായ്

ഉറങ്ങുകയാണ്.

ഒരായിരം സ്വപ്നങ്ങളുടെ

ഭാരമുണ്ട്.

ഇറക്കി വെച്ച്  കരഞ്ഞു തീർക്കാൻ

തോളുകൾ തേടണം.

 

പക്ഷെ,

പൂട്ടുകൾക്ക് ബലം കൂടുകയാണ്

എന്റെ കൈകൾക്ക് ബലം ക്ഷയിക്കുകയാണ്.

 

എങ്കിലും,

ഞാൻ എഴുതുകയാണ്.

എഴുതി നിലംപതിച്ച കടലാസുകൾ ചേർത്ത്

കരയാറുണ്ട്.

കാണാൻ കാഴ്ചക്കാർ ഇല്ല.

നാല് ചുവരുകൾ മാത്രം,

ഞാൻ ഞാനാകുമോ എന്ന ചോദ്യവും!

 

ഞാൻ,

എനിക്ക്,

എന്റെ ജീവന് വിലയുണ്ടാകുമോ?

 

ഞാൻ,

എന്നെ,

ലോകമേ നീ തിരിച്ചറിയുന്ന ദിനമുണ്ടാകുമോ?

 ~ ഉമാ ദേവു ~

Advertisements