ഒരു പുസ്തകമുണ്ടെനിക്ക്. ഓരോ താളുകളിലും ഒരു ജീവിത കഥയുണ്ടാകും. ചിത്രങ്ങളും , കവിതകളും ആ കഥയുടെ ആഴങ്ങളിലേക് എന്നെ  കൊണ്ടുപോകും. ഞാൻ എഴുത്തിന്റെ വഴിയെ നടക്കുമ്പോൾ ഈ പുസ്തകം എന്റെ സുഹൃത്താണ്. പ്രണയിക്കാനും , പരിഭവിക്കാനും, നെറ്റിയോടു ചേർത്ത് വെച്ച് കരഞ്ഞു തീർക്കാനും ഒടുവിൽ എന്റെ കിടക്കയ്ക്ക് കീഴിൽ  ചിതലരിക്കാതെ  സൂക്ഷിക്കാനും ഒരു പുസ്തകം.

– ഒരു ഓർമ്മ കുറിപ്പ്, ഉമാ ദേവു

Advertisements